നാദാപുരം: രാഷ്ട്രീയ ജനതാദള്‍ നാദാപുരം നിയോജക മണ്ഡലം അംഗത്വ വിതരണം
ആര്‍ജെഡി ജില്ലാ സെക്രട്ടറി ഇ.കെ.സജിത്ത്കുമാറിന് നല്കി ജില്ലാ സെക്രട്ടറി പി.പി.രാജന് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി.എം.നാണു, മണ്ഡലം ഭാരവാഹികളായ ടി.കെ.ബാലന്, സി.എച്ച്.ഫൈസല്‍, വി.കെ.പവിത്രന്, മഹിളാ ജനത മണ്ഡലം പ്രസിഡന്റ് ശ്രീജ പാലപ്പറമ്പത്ത്, എം.പി.വിജയന്, ബാല്‍രാജ് മാണിക്കോത്ത്, ഗംഗാധരന് പാച്ചാക്കര, ടി.രാമകൃഷ്ണന്, ടി.മഹേഷ് എന്നിവര്‍ സംസാരിച്ചു.