വടകര: വില്യാപ്പള്ളി എംജെ ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന ചോറോട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി. ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം ഷമീമ മന്‍സില്‍ മുഹമ്മദ് സനഫ് നിഹാല്‍ എന്ന പതിനേഴുകാരനെയാണ് പത്താം തിയതി

മുതല്‍ കാണാതായിരിക്കുന്നത്. അന്നു രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നിഹാലിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൗഫല്‍ വടകര പോലീസില്‍ പരാതി നല്കി. നിഹാലിനെ പിന്നീടുള്ള ദിവസങ്ങളില്‍ കണ്ണൂക്കര മാടാക്കരയിലും വടകര മാക്കൂല്‍പീടിക ഭാഗത്തും കണ്ടതായി വിവരമുണ്ട്. പ്രത്യേക സംഘത്തിന്റെ കൂടെയാണോ മകനുള്ളതെന്ന സംശയം പിതാവ്

നൗഫല്‍ പങ്കുവെച്ചു. മകന് നന്നായി പഠിക്കുമായിരുന്നുവെന്നും നൗഫല്‍ പറഞ്ഞു. നിഹാലിനെ കാണാതായത് സംബന്ധിച്ച് ഊര്‍ജിതമായ അന്വേഷണത്തിലാണ് പോലീസ്. കുട്ടിയെ കണ്ടുമുട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള നമ്പറിലോ അറിയിക്കാന്‍ താല്പര്യം.
859014179, 8086981738, 8089981738.
