കൊയിലാണ്ടി: ആനയിടഞ്ഞ സംഭവത്തിനു പിന്നാലെ നാടൊന്നാകെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. അതിവേഗ നടപടികളാണ്
ഉണ്ടായത്. സംഭവമറിഞ്ഞ ഉടനെ കൊയിലാണ്ടിയിലെയും പരിസരങ്ങളിലേയും ആംബുലന്‍സുകള്‍ കുറുവങ്ങാട് ക്ഷേത്രത്തിലെക്ക് കുതിച്ചു. നാട്ടുകാര്‍ സ്വയം സന്നദ്ധപ്രവര്‍ത്തകരായി രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാവുകയായിരുന്നു.
അവിടെയുള്ള വാഹനങ്ങളിലൊക്കെ പരിക്ക് പറ്റിയവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ റഫറല്‍ ആശുപത്രികളില്‍ എത്തിക്കാനും ഏവരും കര്‍മനിരതരായി. സംഭവമറിഞ്ഞ് ആശുപത്രി
പരിസരം ജന നിബിഡമായി. പോലിസും ജീവനക്കാരും ഏറെ പണിപ്പെട്ടു. സ്വകാര്യ പ്രാക്ടിസ് നടത്തിയിരുന്ന ഡോക്ടര്‍മാരും ആശുപത്രിയിലെത്തി പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി.

അവിടെയുള്ള വാഹനങ്ങളിലൊക്കെ പരിക്ക് പറ്റിയവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ റഫറല്‍ ആശുപത്രികളില്‍ എത്തിക്കാനും ഏവരും കര്‍മനിരതരായി. സംഭവമറിഞ്ഞ് ആശുപത്രി

വെള്ളിയാഴ്ച ഹര്‍ത്താല്‍
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോല്‍സവത്തിനിടെ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി നഗരസഭയിലെ ബപ്പന്‍കാടിന് കിഴക്ക് നഗരസഭയിലെ 17, 18, 25, 26, 27, 28, 29, 30, 31 എന്നീ വാര്‍ഡുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
-സുധീര്‍ കൊരയങ്ങാട്