കോഴിക്കോട്: കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്ര ഉല്‍സവത്തിനിടയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടും (സോഷ്യല്‍ ഫോറസ്ട്രി) വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രന് നിര്‍ദേശിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.