
വെട്ടേറ്റ സുരേഷ്
കരുളേരി മീത്തല്‍ കരുണനെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.
ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ നമ്പ്രത്ത്കര ഉണിച്ചിരാം വീട്ടില്‍ താഴെ ചിപ്പി നിലയത്തില്‍ സുരേഷിനെയാണ് വെട്ടിപരിക്കേല്പിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സുരേഷിനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം ഇങ്ങനെ: താഴെ ചിപ്പി നിലയത്തില്‍ സുരേഷ് നമ്പ്രത്ത്കര പെരുവാകുറ്റി സുകുമാരനൊപ്പം കരുളേരി മീത്തല്‍ കരുണന്റെവീട്ടില് ജോലിക്ക് എത്തിയതായിരുന്നു. ഇതിനിടയില്‍ സുകുമാരന്‍ പണിയായുധം എടുക്കാനായി വീട്ടിലേക്ക് പോയി. തിരിച്ചുവരുമ്പോഴാണ് സുരേഷ് വെട്ടേറ്റ് കിടക്കുന്നത് കാണുന്നത്. സുരേഷിന് ഞാനൊരുപണി കൊടുത്തതാണെന്നും നിനക്കും പണിതരാം എന്നും പറഞ്ഞു സുകുമാരന്‍ നേരെ കരുണന് തിരിഞ്ഞതോടെ . സുകുമാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സുരേഷ് മുറിവേറ്റനിലയില്‍ വീട്ടിലെത്തുകയും ഭാര്യയും മകളും ചേര്‍ന്ന് കൊയിലാണ്ടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കരുണനെ
കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് പോക്സോ കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയത്. ഡിവൈഎസ്പിയും സിഐയും പ്രതിയെ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
-സുധീര്‍ കൊരയങ്ങാട്