നാദാപുരം: സമാജ് വാദി പാര്‍ട്ടി ദേശീയ സമിതി അംഗങ്ങളായ ഡോ.സജി തോമസ് പോത്തന്, കുഞ്ഞായെന്കുട്ടി, പന്തളം മോഹന്‍
ദാസ് തുടങ്ങിയവര്‍ വിവാദമായ മയ്യഴി പുഴോയരം സന്ദര്‍ശിച്ചു. മയ്യഴി പുഴ സംരക്ഷണസമിതി മേഖല കമ്മിറ്റി ചെയര്മാന് കെ.പി.സുബൈര്‍, കണ്‍വീനര്‍ കളത്തില്‍ മുഹമ്മദ് ഇഖ്ബാല്‍, ജോയിന്റ് കണ്‍വീനര്‍ എം.പി.സഞ്ജയ് ബാവ എന്നിവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
പുഴ സംരക്ഷണപ്രവര്‍ത്തനത്തിന് ഇവര്‍ പിന്തുണ അറിയിച്ചു. പുഴയുടെ സ്വാഭാവികഒഴുക്ക് വീണ്ടെടുക്കാനും കൂട്ടിയിട്ട മണ്‍കൂന നീക്കം ചെയ്യാനും വേനല്‍മഴക്ക് മുമ്പ് വകുപ്പ് തലത്തില്‍ വേഗത കൂട്ടാന്‍ ശ്രമിക്കുന്നതിനുമാണ് തീരുമാനം. നടപടിയുണ്ടായില്ലെങ്കില്‍ സംയുക്തപ്രക്ഷോഭം സഘടിപ്പിക്കും. പുഴയോരസഭ ചേര്‍ന്ന് പരിസരവാസികളെ കേള്‍ക്കാനും തീരുമാനിച്ചു.