പുറമേരി: മാസ് പുറമേരി ഏരിയാ അയൽപക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ
ആരോഗ്യ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സജിത്ത്ക്ലാസെടുത്തു.പി ടി കെ ഷാജീവൻ അധ്യക്ഷനായി.
പഞ്ചായത്ത് ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ കല്ലിൽ, അധ്യാപകൻ വാസു, ശശി മുതുവാട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി വാസു മുതുവാട്ട് സ്വാഗതവും കെ. ആശലത നന്ദിയും പറഞ്ഞു.