നാട്ടുകാരെ പോലീസ് മർദിച്ച ശേഷം അറസ്റ്റ് ചെയ്തതായി പരാതി. നൊച്ചാട് പഞ്ചായത്തിലെ എട്ടാം വാർഡ് ചാലിക്കര കായൽമുക്ക് എന്ന സ്ഥലത്താണ് ഏറെ വിവാദമായ ടവർ നിർമാണം നടക്കുന്നത്.
ടവർ വരുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപരവും പരിസ്ഥിതി ആഘാതപരവുമായ ദോഷങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഒരാൾ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്താൻ ശ്രമിച്ചെങ്കിലും പാേലീസിന്റെ ഇടപെടൽ മൂലം അത് ഒഴിവായി. എന്നിരുന്നാലും, പൊലീസ് ശക്തമായ ബലം പ്രയോഗിച്ചതിന്റെ ഫലമായി സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.
പ്രതിഷേധക്കാരിൽ ചിലർക്കു പരിക്കേറ്റു. ഗ്രാമവാസികൾ ടവർ നിർമ്മാണം എന്ത് വിലകൊടുത്തും തടയുമെന്ന് വ്യക്തമാക്കി. ടവർ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച പ്രതിഷേധക്കാർ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മുൻഗണന നൽകാൻ അധികൃതർ തയ്യാറാവണമെന്നു ആവശ്യപ്പെട്ടു.
സംഭവത്തിൽ അറസ്റ്റിലായവരെ ഉടൻ വിട്ടയക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പുതിയ പ്രക്ഷോഭത്തിന് രൂപം നൽകുകയാണ് നാട്ടുകാർ. പരിക്കേറ്റവരെ പേരാമ്പ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു.