വടകര: പാലയാട് കുന്നത്തുകര എംഎല്‍പി സ്കൂളിന് മുന്‍വശത്ത് നിന്നു 55 ഗ്രാം കഞ്ചാവുമായി രണ്ടു പേര് എക്സൈസ് പിടിയില്‍.
ചോറോട് രയരങ്ങോത്ത് കൈതയില്‍ സഫ്വാന് (24), ചോറോട് വരിശ്യക്കുനി കോമത്ത് കൊയിലോത്ത് ഷെറിന് (30) എന്നിവരെയാണ് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂല്‍ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് ഉനൈസ് എന്‍ എം, സുരേഷ് കുമാര്‍ സി എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിരാജ് കെ, മുസ്ബിന്‍. ഇ.എം, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.