തയ്യാറാക്കി കോതമംഗലം ജിഎല്‍പി സ്കൂളിലെ കുട്ടികള്‍. വാര്‍ഷികാഘോഷത്തെ പഠന പ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചാണ് നാലാം ക്ലാസുകാര്‍ വീടുകളിലേക്ക് കത്തയച്ചത്. നാലാം ക്ലാസിലെ പരിസരപഠനത്തില്‍ ആശയവിനിമയ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാനുണ്ട് ഇതിനിടയിലാണ് കുട്ടികള്‍ ഇത്തരമൊരു പ്രവര്‍ത്തനം തെരഞ്ഞെടുത്തത്.
സ്കൂള്‍ വാര്‍ഷികാഘോഷം അടുത്തെത്തിയതിനാല്‍ വീട്ടുകാരെ കത്തുകളയച്ച് ക്ഷണിച്ചാലോ എന്നായി. പിന്നെ പഠന പ്രവര്‍ത്തനം അനുഭവമാക്കി മാറ്റുകയായിരുന്നു കുട്ടികള്‍. സ്കൂളിലെ മുഴുവന്‍ നാലാം ക്ലാസുകാരും പോസ്റ്റ് കാര്‍ഡില്‍ വീട്ടിലേക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കി.
കൂട്ടുകാരുടെ കത്തുമായി കൊച്ചു മിടുക്കര്‍ പോസ്റ്റ് ഓഫീസിലെത്തിയാണ് കത്തുകള്‍ അയച്ചത്. കത്തയക്കുന്ന രീതിയെ കുറിച്ച് പോസ്റ്റ് മാസ്റ്റര്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കത്തുകള്‍ പോസ്റ്റ് ചെയ്ത് ആഹ്ലാദപൂര്‍വം കുട്ടികള്‍ മടങ്ങി.