പുറമേരി: പുറമേരി പഞ്ചായത്തിലെ കുനിങ്ങാട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ
പശ്ചാത്തലത്തില്‍ പുറമേരി പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു.
അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. പ്രദേശത്ത് സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്ഥലത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാ രാഷ്ട്രീയ
പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കുന്നതിന് സര്‍വ്വ കക്ഷി യോഗം തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മിയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടത്താങ്കണ്ടി സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ടി.കെ.ബാലകൃഷ്ണന്, പി.അജിത്ത്, മഠത്തില്‍ ഷംസു, പി.കെ.ചന്ദ്രന്, ടി.കെ.രാഘവന് തുടങ്ങിയവര്‍ സംബന്ധിച്ചു.