വടകര: പി.കെ.ദിവാകരനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അണികളില്‍ നിലനില്‍ക്കുന്ന രോഷം
കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് പടരാതരിക്കാന് നേതൃത്വം ഇടപെടുന്നു. ഇനിയങ്ങോട്ട് പ്രതിഷേധം ഉയരാതെ നോക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം തന്നെ നല്‍കിയതായാണ് വിവരം. ടി.പി.വിഷയം മുന്നിലുള്ളതിനാല്‍ പ്രശ്നത്തെ ഗൗരവത്തോടെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. പ്രതിഷേധം തണുപ്പിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.
പി.കെ.ദിവാകരനെ തഴഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന അണികളുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍ ജില്ലാ
നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മണിയൂരിലും തിരുവള്ളൂരിലും അണികളുടെ അമര്‍ഷം ജാഥയായി പുറത്ത് വന്നിട്ടും നേതൃത്വം മൗനത്തിലാണ്. മാത്രമല്ല പി.കെ.ദിവാകരനെ പരിഹസിക്കുന്ന പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ചില നേതാക്കളില്‍ നിന്ന് ഉണ്ടായതും. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത മുറുമുറുപ്പിനും അമര്‍ഷത്തിനും തിരി കൊളുത്തി. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ശക്തി കേന്ദ്രമായ പതിയാരക്കര നടുവയലില്‍ തന്നെ പ്രതിഷേധ പ്രകടനം നടന്നത്.
മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകള്‍ക്കു പിന്നാലെ വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലും പ്രതിഷേധ പ്രകടനം നടത്താന്‍ നീക്കമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ആനപ്പകക്കെതിരെ സ്ത്രീകള്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ഞായറാഴ്ച
വൈകീട്ട് ഉശിരന്‍ പ്രകടനം നടത്താനായിരുന്നു പരിപാടിയിട്ടത്. എന്നാല്‍ അവസാന നിമിഷം പ്രകടനം ഉപേക്ഷിക്കുകയായിരുന്നു. ജില്ലയിലെ ഉന്നത നേതാക്കള്‍ തന്നെയാണ് ഇതിനായി ഇടപെട്ടത്. ഇത്തരം ഇടപെടലൊന്നും വകവെക്കാതെ പ്രകടനവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു തീരുമാനിച്ചത്. ഒടുവില്‍ സംസ്ഥാന നേതൃത്വം ജില്ലയിലെ പ്രമുഖനായ ആ
നേതാവിനെ തന്നെ രംഗത്തിറക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പുറങ്കരയില്‍ നടക്കേണ്ടിയിരുന്ന പ്രതിഷേധ പ്രകടനം അവസാന നിമിഷം മാറ്റിവെച്ചതെന്നാണ് അറിയുന്നത്. അടുത്ത ദിവസം തന്നെ ജില്ലാ കമ്മിറ്റി വീണ്ടും ചേര്‍ന്ന് ഫലപ്രദമായ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.