തൂണേരി: സാധാരണക്കാരുടെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കാതെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പിണറായി സര്‍ക്കാരിനെതിരെ
ജനരോഷം ഉയരുക യാണെന്ന് മുന്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആഹ്വാനപ്രകാരം സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ മണ്ഡലം തല ഉദ്ഘാടനം തൂണേരി പതിനാലാം വാര്‍ഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അശോകന് തൂണേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്, മറ്റ് നേതാക്കളായ പി.രാമചന്ദ്രന്, ടി.മൂസ ഹാജി, യു.കെ.വിനോദ് കുമാര്‍, അഡ്വ. വി അലി, വി.കെ.രജീഷ്, പി.കെ.സുജാത, ഫസല്‍ മട്ടാന്‍, പി.പി.സുരേഷ് കുമാര്‍, സജീവന് കുറ്റിയില്‍, ഡോക്ടര്‍ ബാസിത് വടക്കയില്‍, എന്‍.കെ.അഭിഷേക്, ടി.പി.ജസീര്‍, സുരേന്ദ്രന് കേളോത്ത്, കെ.മധു മോഹനന്, ഉഷ അരവിന്ദ്, ലിഷ
കുഞ്ഞിപുരയില്‍, രജില കിഴക്കുംകരമല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് പ്രസിഡന്റ് പി.കെ.ജയന് സ്വാഗതവും എം.ഹരിശങ്കര്‍ നന്ദിയും പറഞ്ഞു.

