സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 10,11,12 തിയ്യതികളിൽ നടക്കുകയാണ്. ബഹുതല സ്പർശിയായ വിദ്യാഭ്യാസത്തിൻ്റെ കാലത്ത് സിനിമ പ്രധാനപ്പെട്ട ഒരു പഠനവിഷയമാണ്.
സിനിമയെ ഒരു വിനോദോപാധിയും വ്യാപാരോത്പന്നവും മാത്രമായി കാണുന്ന പൊതുബോധത്തിൽ നിന്ന് ഭിന്നമായി കലയും പ്രതിരോധത്തിൻ്റെ മാധ്യമവുമായി കാണുന്നതു കൊണ്ടാണ് ഫിലിം സൊസൈറ്റികൾ പ്രസക്തമാവുന്നത്.
കുരിക്കിലാട് യു പി സ്കൂൾ ശതവാർഷികത്തിൻ്റെ ഭാഗമായി സിനിമാ കലക്ടീവ് ഫിലിം സൊസൈറ്റിയുമായി ചേർന്ന് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയാണ്.
പൊതുജനങ്ങൾക്കുള്ള ചലചിത്ര പ്രദർശനം ഫെബ്രുവരി 10 വൈകുന്നേരം 6 30 ന്. പ്രഭാഷണം ആർ. ഷിജു. കുട്ടികളുടെ ചലചിത്രോത്സവം ഫെബ്രുവരി 11 രാവിലെ 10 മണിക്ക് ഡി. ദീപ ഉദ്ഘാടനം നിർവഹിക്കും.