
ഉച്ചയ്ക്കു നടന്ന ഓപ്പണ്‍ ഫോറത്തില്‍ മഞ്ഞള്‍ മഹാത്മ്യം എന്ന വിഷയത്തില്‍ എം.വി.ജനാര്ദ്ദനന് വൈദ്യരും ആയൂര്‍വേദ ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ പി.ടി.ലക്ഷമണന് വൈദ്യരും കളരി മര്‍മ്മ ചികിത്സ എന്ന വിഷയത്തില്‍ കെ.വി.മുഹമ്മദ് ഗുരുക്കളും സംസാരിച്ചു. പി.രജനി, എന്‍.കെ സജിത്ത്, വി.പി.ശിവകുമാര്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയം ചടങ്ങ്
നിയന്ത്രിച്ചു. വി.സി.ജിഷ സ്വാഗതവും വ.ഷാജി നന്ദിയും പറഞ്ഞു.
ഹരിതാമൃതം പുരസ്കാരദാനം
മഹാത്മ ദേശ സേവ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2025ലെ ഹരിതാമൃതം പുരസ്കാരാരം ‘ഒരേ ഭൂമി ഒരേ ജീവന്’ മാസികയുടെ മാനേജിംഗ് എഡിറ്റര്‍ വി.എ ദിനേശന് കെ.കെ രമ എംഎല്‍എ നല്കി. ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ഹരിതാമൃതം ചെയര്മാന് പി.പി ദാമോദരന്‍ പൊന്നാട അണിയിച്ചു. ഹരിതാമൃതം കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രെഫ: കെ.കെ മഹമ്മൂദ് മംഗളം പത്രം സമര്‍പ്പിച്ചു. അടിയേരി രവീന്ദ്രന്, വി.പി.രമേശന്, പി.പി.രാജന്, കെ.കെ.പ്രസില്‍, വി.വി.ചിത്രമായി, കഷ്ണകുമാര്‍ ഗുരുക്കള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ജന:സെക്രട്ടറി എന്‍.കെ.അജിത് കുമാര്‍ സ്വാഗതവും ട്രഷറര്‍ പി.പി.പ്രസീത് കുമാര്‍ നന്ദിയും പറഞ്ഞു.