ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തലനാരിഴക്കാണ്
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80
ദുരന്തമൊഴിവായത്. കര്‍ണാടകയിലെ മാഢ്യയിലാണ് സംഭവം. ബസില്‍ തീ പടരുന്നത് കണ്ടയുടന്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. പിന്‍ഭാഗം കത്തിനശിച്ചു.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കാനായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയതിനു പിന്നാലെ തീ ആളിപടരുകയായിരുന്നു. യാത്രക്കാരെ മറ്റു ബസുകളില്‍ കണ്ണൂരിലേക്ക് കയറ്റിവിട്ടു. യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.