നാദാപുരം: കഴിഞ്ഞ ദിവസം വലിയ തോതില്‍ ആയുധ ശേഖരം കണ്ടെത്തിയ ചെക്യാട് പഞ്ചായത്തിലെ കായലോട്ട്താഴെ
യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. വന്‍ ആയുധ ശേഖരം കണ്ടെത്തിയിട്ടും പോലീസ് അന്വേഷണം പഴയ ശൈലിയില്‍ പ്രഹസനമാക്കി മാറ്റുകയാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. സംഭവ സ്ഥലത്തെത്തി പോലീസ് കാര്യമായ അന്വേഷണമോ തിരച്ചിലോ നടത്തിയിട്ടില്ല.
നാദാപുരം മേഖലയില്‍ കുറച്ചു കാലമായി നില നിന്നു വരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണിതെന്നും പോലീസിന്റെ ഭാഗത്ത് നിന്നു സത്വര നടപടിയുണ്ടവണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തേ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ ക്രിമിനലുകള്‍ ഈ മേഖലകള്‍
ഒളിത്താവളമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാന്‍ പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കണം. നിഷ്പക്ഷമായ അന്വേഷണം നടക്കാത്ത പക്ഷം യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുറുവയില്‍, കര്‍ഷക സംഘം ജില്ലാജന:സെക്രട്ടറി നസീര്‍ വളയം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ അബൂബക്കര്‍ ഹാജി, മഹമൂദ് കാവുന്തറ, ഇസ്മായില്‍ വി കെ എന്നിവരാണ് യുഡിഎഫ് സംഘത്തില്‍ ഉണ്ടായിരുന്നത്.