
മുതിര്‍ന്നവര്‍ക്കും രോഗികള്‍ക്കും അംഗ പരിമിതര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമായ ട്രെയിന്‍ യാത്രക്കാര്‍ക്ക് അനായാസം ട്രെയിനില്‍ കയറാനും അവരുടെ സീറ്റ് ബര്‍ത്തിന്റെ സമീപം വരെ എത്തിക്കാനും ഹൈഡ്രോളിക് വീല്‍ചെയര്‍ വഴി കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ യാത്രക്ക് മുന്‍പ് സ്റ്റേഷന്‍ മാസ്റ്ററേയും

ആര്‍പിഎഫിനേയും ബന്ധപ്പെടേണ്ടതാണ്. ഇതോടെ ഈ സംവിധാനമുള്ള കേരളത്തിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനാവും വടകര.
പരിപാടിയുടെ ഉദ്ഘാടനവും വീല്‍ ചെയര്‍ ആന്‍ഡ് റാമ്പ് സമര്‍പ്പണവും വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്ബ് റീജണല്‍ ഡയറക്ടര്‍ ഷാജി കെ എം നിര്‍വ്വഹിക്കും. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ഉപേന്ദ്ര കുമാര്‍ ഏറ്റുവാങ്ങും. സ്റ്റേഷന്‍ സൂപ്രണ്ട് എന്‍.രാജീവന്‍ മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് അരവിന്ദ് കിങ്സ്, സെക്രട്ടറി വി.പി.ബൈജു, ട്രഷറര്‍ രാമകൃഷ്ണന്‍ കെ പി, പ്രോഗ്രാം ഡയറക്ടര്‍ സതീഷ് ബാബു, റിട്ട.റെയില്‍വെ സൂപ്രണ്ട് വത്സലന്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.