നാദാപുരം: ലഹരി മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ താക്കീതുമായി ഡിവൈഎഫ്ഐയുടെ ലോങ്ങ് മാര്‍ച്ച്.
ഇരിങ്ങണ്ണൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂക്കണക്കിന് യുവജനങ്ങള്‍ അണിന്നു. മാര്‍ച്ച് നാദാപുരം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഇരിങ്ങണ്ണൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.സുമേഷ് മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എ.കെ.ബിജിത്ത് അധ്യക്ഷനായി. അഡ്വ രാഹുല്‍ രാജ്, പി.താജുദ്ദീന്, സി.അഷില്‍, കെ.കെ.ലിജിന, എ.കെ.മിഥുന്, ടി.ശ്രീമേഷ്, എം.ശരത്ത് എന്നിവര്‍ സംസാരിച്ചു. കെ മിഥുന് സ്വാഗതം പറഞ്ഞു.
