എം.ടി അനുസ്മരണ പരിപാടികള്‍ 17 ന് സമാപിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17-ന് വൈകിട്ട് നാലുമണിക്ക് വടകര മുനിസിപ്പല്‍ സാംസ്കാരിക ചത്വരത്തില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
വി.ടി.മുരളി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ.വി.സജയ്, കല്പറ്റ നാരായണന് എന്നിവര്‍ പ്രഭാഷണം നടത്തും. യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.മുരളീകൃഷ്ണന്, ചരിത്ര ഗ്രന്ഥകാരന് പി.ഹരീന്ദ്രനാഥ്, ടി.കെ.വിജയരാഘവന്, സോമന് മുതുവന തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് എം.ടി കഥാപാത്രങ്ങളെ കുറിച്ചുള്ള ലൈറ്റ് & സൗണ്ട് ഷോ അരങ്ങേറും.
എം.ടി മലയാളത്തിന്റെ സുകൃതം എന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി ജനുവരി 26ന് വൈക്കിലശ്ശേരിയിലും ഫെബ്രുവരി ഒന്നിന് വടകരയിലും പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി എം.ടിയുടെ സാഹിത്യ സംഭാവനകളെ ആധാരമാക്കി സെമിനാറുകള്‍ സംഘടിപ്പിച്ചതായി ഇവര്‍ പറഞ്ഞു.
എട്ടാം തിയതി ശനിയാഴ്ച നാദാപുരം റോഡ് വാഗ്ഭടാനന്ദ പാര്‍ക്കില്‍ എം.ടിയുടെ സാഹിത്യലോകം എന്ന സെമിനാര്‍ പ്രശസ്ത പ്രഭാഷകന്‍ അജിത് കൊളാടി ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി അവതരിപ്പിക്കുന്ന ഗാനസുധ എന്ന പരിപാടി ഉണ്ടായിരിക്കും.
14 വെള്ളിയാഴ്ച പ്രാദേശിക ചിത്രകാരന്മാരുടെ കൂട്ടായ്മയില്‍ എം.ടി കഥാപാത്രങ്ങളുടെ നേരാവിഷ്കാരം നടത്തും രാംദാസ് വടകര ഉദ്ഘാടനം ചെയ്യും.
16 ഞായറാഴ്ച വൈകീട്ട് കാര്‍ത്തികപ്പള്ളിയില്‍ എംടിയും മലയാള സാഹിത്യവും എന്നവിഷയത്തില്‍ സെമിനാറും അനുമോദന സദസും നടക്കും. പ്രൊഫ വീരാന്‍കുട്ടി, ഡോ. കെ.എം ഭരതന്, കെ.വി ആനന്ദന് എന്നിവര്‍ പ്രഭാഷണം നടത്തും. സംസ്ഥാന കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് വി.ടി.മുരളി, ജനറല്‍ കണ്‍വീനര്‍ എന്‍.പി.അനില്‍കുമാര്‍, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശശി കുമാര്‍ പുറമേരി, മണ്ഡലം പ്രസിഡന്റ് കെ.പി.രമേശന് എന്നിവര്‍ പങ്കെടുത്തു.