വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്നാഷണല് സര്‍വീസ് സ്കീമിന്റെ
തനതിടം പദ്ധതിയായ ‘ചങ്ങാതിത്തണല്’ ഒരുങ്ങി. സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍.അന്‍സര്‍ ചങ്ങാതിത്തണല് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പ്രദേശം വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി മിനി പാര്‍ക്ക് രീതിയില്‍ ഒരുക്കുകയാണ് ചെയ്യുന്നത്.വിദ്യാര്‍ഥികള്‍ക്ക് ഒഴിവ് സമയം ചെലവാക്കാന്‍ ഇവിടം ഉപകരിക്കും.
പിടിഎ പ്രസിഡന്റ് പി.എം.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി.ബിന്ദു, കെ.നളിനാക്ഷന്, കെ.ഷാജി, പി.രാജന് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ എ.വി.സുജ സ്വാഗതവും എം.ഉത്തര നന്ദിയും പറഞ്ഞു.