വടകര: ബസുകള്‍ അമിതവേഗതയില്‍ നിലവിട്ട് കുതിക്കുമ്പോള്‍ അധികൃതര്‍ക്ക് മൗനമെന്ന് പരാതി. ശക്തമായ നടപടി
ആവശ്യപ്പെട്ട് എസ്ഡിപിഐ വടകര ആര്‍ടിഒവിന് നിവേദനം നല്കി.
വടകര മേഖലയിലെ വാഹനാപകടങ്ങളില്‍ മിക്കതിലും ബസുകളുടെ അമിതവേഗതയാണ് കാരണമെന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ചോറോട് ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. അഴിയൂരില്‍ ഈയടുത്താണ് സ്കൂള്‍ വിദ്യാര്‍ഥി ബസ് ഇടിച്ച് മരണപ്പെട്ടത്. മടപ്പള്ളിയില്‍ സീബ്ര ലൈനിലൂടെ നടന്നുപോകുന്ന വിദ്യാര്‍ഥികളെ ബസ്സിടിച്ചത് ഈയിടെയാണ്.
നിരന്തരം അപകടം നടന്നിട്ടും അധികാരികള്‍ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
അമിതവേഗത നിയന്ത്രിക്കാന്‍ വേഗപ്പൂട്ട് നിലവിലുണ്ടെങ്കിലും പല ബസുകളിലും ഇത് ഉപയോഗിക്കുന്നില്ല. മാത്രവുമല്ല ബസ് ജീവനക്കാരില്‍ ചിലര്‍ ലഹരി ഉപയോഗിച്ചാണ് ജോലി തുടരുന്നത് എന്ന പരാതി വ്യാപകമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. വേഗപ്പൂട്ട് ഇല്ലാത്തതും ജീവനക്കാരുടെ ലഹരി ഉപയോഗവും അപകടത്തിന് കാരണമാവുമ്പോള് ഇതില്‍ ഇടപെടേണ്ട അധികാരികള്‍ നിസ്സംഗതയിലാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാലയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി സജീര്‍ വള്ളിക്കാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫിയാസ് ടി, സഫീര്‍ വൈക്കിലശ്ശേരി, അന്‍സാര്‍ യാസര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.