നാദാപുരം: ചേലക്കാട് എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ
സംഗമം നടത്തി. നാദാപുരം പിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.കെ. മുംതാസ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ജിഎച്ച്എസ്എസ് അധ്യാപിക എ.കെ. ഷിംന മുഖ്യ ഭാഷണം നടത്തി.
മദര്‍ പിടിഎ പ്രസിഡന്റ് എ. രഹന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ലില്ലി കോച്ചേരി, കെ.രസ്ന, പി.അശ്വതി, പി.കെ.ഷമീമ, ടി.കെ.ഫൗസിയ എന്നിവര്‍ പ്രസംഗിച്ചു.