
പരിപാടികളുടെ ഉത്സവം ആഘോഷിക്കും. ബുധനാഴ്ച വൈകുന്നേരമാണ് കൊടിയേറ്റം നടന്നത്. തുടര്‍ന്ന് കലവറ നിറക്കല്‍, ദീപാരാധന, അരി ചാര്‍ത്തല്‍, സന്ധ്യാവേല, ഗുളികന് വെള്ളാട്ടം, കുട്ടിച്ചാത്തന് വെള്ളാട്ടം, അസുരപുത്രന്‍ അരിചാര്‍ത്തല്‍, വിഷ്ണുമൂര്ത്തിക്ക് അരി ചാര്‍ത്തല്‍ എന്നിവ നടന്നു. ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി.
വ്യാഴാഴ്ച രാവിലെ അഞ്ചിന് പള്ളി ഉണര്‍ത്തല്‍, ആറിന് ചെണ്ടമേളം, എട്ടു മുതല്‍ പ്രശസ്ത കലാകാരന്മാര് ഒരുക്കുന്ന ചെണ്ടമേളം, ഉച്ചയ്ക്ക് 12ന് ഇളനീര് വരവ്, രണ്ടിന് ഉടയാട ചാര്‍ത്തല്‍, 2.30ന് തിരുവായുധം വരവ്, വൈകുന്നേരം മൂന്നുമണിക്ക് തണ്ടാന്‍ വരവ്, അഞ്ചുമണിക്ക് വിഷ്ണുമൂര്ത്തിയുടെ വെള്ളാട്ടം, 6.30ന് ഗുരുതി തര്പണം, ഒമ്പത് മണിക്ക് ഗുളികന് വെള്ളാട്ടം, 9.30ന് കുട്ടിച്ചാത്തന് വെള്ളാട്ടം, പത്തുമണിക്ക് വേളിത്തിരിത്തോറ്റം, 11.30ന് അസുര പുത്രന് വെള്ളാട്ടം, ഏഴാം തീയതി വെള്ളിയാഴ്ച കാലത്ത് അഞ്ചുമണിക്ക് ഗുളികന് തിറ, ആറുമണിക്ക് കുട്ടിച്ചാത്തന് തിറ, എട്ടിന് വിഷ്ണുമൂര്‍ത്തി തിറ, ഒമ്പതിന് മേലേരിച്ചാട്ടം, പത്തിന് അസുര പുത്രന് തിറ, 11ന് ഗുരുതിതര്‍പ്പണം, 11.30ന് ദൈവത്തെ അകത്ത് കൂട്ടല്‍, 12 മണിക്ക് പ്രസാദ ഊട്ട് ചടങ്ങോടെ ഉത്സവം സമാപിക്കും.