പയ്യോളി: തിക്കോടി പഞ്ചായത്ത് മുക്കില്‍ ലോറി അപകടം. ദേശീയ പാത വികസനത്തോടനുബന്ധിച്ച് തുടര്‍ന്നു വരുന്ന
അശാസ്ത്രീയ മണ്ണ് നീക്കല്‍ നിരവധി അപകടങ്ങള്‍ക്കാണ് ഈ മേഖല സാക്ഷ്യം വഹിക്കുന്നത്. വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നു. ഇന്ന് വീണ്ടും ഇത്തരം അപകടത്തിന് തിക്കോടി പഞ്ചായത്ത് മുക്ക് സാക്ഷ്യം വഹിച്ചു. ചരക്കുമായി തെക്കുഭാഗത്ത് നിന്നു വരുന്ന ലോറിയാണ് സര്‍വീസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു വീണത്. ആളപായമൊന്നുമില്ല, പക്ഷേ, വാഹനം ഒരു ഭാഗം തകര്‍ന്ന നിലയിലാണ്.
