മുയിപ്പോത്ത്: പുറക്കാമല സംരക്ഷിക്കാന്‍ വിദ്യാലയ കൂട്ടായ്മയും രംഗത്ത്. മുയിപ്പോത്ത് എംയുപി സ്കൂളിലെ വിദ്യാര്‍ഥി,
അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മയാണ് പുറക്കാമല സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്. ഇതിനായി ചേര്‍ന്ന പരിസ്ഥിതി കൂട്ടായ്മ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണന് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ മറന്നുകൊണ്ട് ആവരുത് ഒരു വികസനവും എന്ന് അദ്ദേഹം പറഞ്ഞു.
പുറക്കാമലയുടെ പരിസരത്തേക്ക് യാത്ര നടത്തി പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിലും
സ്ഥലത്ത് സമരവിലക്ക് ഉള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്കൂളില്‍ തന്നെ കൂട്ടായ്മ നടത്തുകയായിരുന്നു. ചടങ്ങില്‍ പരിസ്ഥിതി നാശത്തിന് കാരണമാകുന്ന ഒരു പ്രവര്‍ത്തനത്തിനും കൂട്ടുനില്ക്കുകയില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു. പിടിഎ പ്രസിഡന്റ് ഇ പി സജീവന് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം.കെ.സജിത, സ്റ്റാഫ് സെക്രട്ടറി എളവന രഞ്ജിത്ത്, എസ്ആര്‍ജി കണ്‍വീനര്‍ വി മിഥുന്, പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ സി വി മുഹമ്മദലി,
വിദ്യാര്‍ഥികളായ ഫാത്തിമ മെഹറിന്, ദിയ ലക്ഷ്മി, എ ഹാമിദ തുടങ്ങിയവര്‍ സംസാരിച്ചു.

പുറക്കാമലയുടെ പരിസരത്തേക്ക് യാത്ര നടത്തി പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിലും

