
ജെവിസിയുടെ സർവേ പ്രകാരം 45 സീറ്റുകൾ ബിജെപി നേടുമ്പോൾ എഎപി 31ൽ ഒതുങ്ങും. മാട്രിസിന്റെ സർവേ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നത്. ഏജൻസി പരമാവധി 40 സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുമ്പോൾ എഎപി 37 എണ്ണത്തിൽ വിജയിക്കും. പിമാർക് സർവേ ബിജെപിക്ക് പരമാവധി 49 സീറ്റുകളാണ് പ്രവചിക്കുന്നത്. എഎപിക്ക് 31 സീറ്റുകൾ കിട്ടുമെന്നും പറയുന്നു.
പീപ്പിൾ ഇൻസെറ്റും സമാനമായി ബിജെപിക്ക് 44 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കുമ്പോൾ 60 മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് വ്യക്തമാക്കുന്നത്. ഇരു സർവേകളും എഎപിക്ക് 30ൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നില്ല.
എന്നാൽ, വീപ്രീസൈഡ് സർവേ തെരഞ്ഞെടുപ്പിൽ എഎപി മുന്നേറ്റം പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിൽ എഎപി വിജയിക്കുമെന്നാണ് വീപ്രിസൈഡ് പറയുന്നത്. ബിജെപി പരമാവധി 23 സീറ്റിൽ ഒതുങ്ങും. ഒരു സർവേയും കോൺഗ്രസിന് രണ്ടിലേറെ സീറ്റുകൾ പ്രവചിക്കുന്നില്ല.