
വടകര: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വോളി ഫ്രണ്ട്സ് പയിമ്പ്രയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡയറക്ഷന്‍ ചാത്തമംഗലവും ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി വടകര ഐപിഎം അക്കാദമിയിലാണ് 35 ടീമുകള്‍ പങ്കെടുത്ത മത്സരം

വിജയികള്‍ക്ക് വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് വി.വിദ്യസാഗര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. ഐപിഎം അക്കാദമി രക്ഷാധികാരി ഡോക്ടര്‍ വിശ്വനാഥന് മുഖ്യാതിഥിയായി. പ്രദീപന് വട്ടോളി, ശ്രീധരന്.കെ.കെ, നസീര്‍.കെ,, പ്രദോഷ് പി, നിധീഷ് കെ എന്നിവര്‍ സംസാരിച്ചു.