
വടകര: തിറ മഹോത്സവത്തിന് ചോറോട് പെരുവാട്ടുംതാഴ ശ്രീ മീത്തലാടത്ത് ഭഗവതി ക്ഷേത്രം ഒരുങ്ങി. 5,6,7 തിയതികളില്‍ വിവിധ പരിപാടികളുടെ ഉത്സവം ആഘോഷിക്കും. അഞ്ചാം തിയതി ബുധനാഴ്ച വൈകുന്നേരം അഞ്ചിനും ആറിനും മധ്യേയാണ് കൊടിയേറ്റം. തുടര്‍ന്ന് കലവറ നിറക്കല്‍, ദീപാരാധന, അരി ചാര്‍ത്തല്‍, സന്ധ്യാവേല, ഗുളികന്‍ വെള്ളാട്ടം, കുട്ടിച്ചാത്തന്‍ വെള്ളാട്ടം, അസുരപുത്രന് അരിചാര്‍ത്തല്‍, വിഷ്ണുമൂര്‍ത്തിക്ക് അരി ചാര്‍ത്തല്‍ എന്നിവ നടക്കും. ആറാം തിയതി വ്യാഴാഴ്ച രാവിലെ അഞ്ചിന് പള്ളി ഉണര്‍ത്തല്‍, ആറിന് ചെണ്ടമേളം, എട്ടു മുതല്‍ പ്രശസ്ത കലാകാരന്മാര്‍ ഒരുക്കുന്ന ചെണ്ടമേളം, ഉച്ചയ്ക്ക് 12ന് ഇളനീര്‍ വരവ്, രണ്ടിന് ഉടയാട ചാര്‍ത്തല്‍, 2.30ന് തിരുവായുധം വരവ്, വൈകുന്നേരം മൂന്നുമണിക്ക് തണ്ടാന്‍ വരവ്, അഞ്ചുമണിക്ക്

മൂന്നാം തിയതി തിങ്കളാഴ്ച പുനഃപ്രതിഷ്ഠ നടന്നു. ഏറാഞ്ചേരി ഇല്ലം പ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.