വടകര: മണിയൂര്‍ കാളിയത്ത് ശ്രീ ഭഗവതിക്ഷേത്രം നവീകരണകലശം അഞ്ചു മുതല്‍ 10 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് തന്ത്രി ബാണത്തൂരില്ലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. കലശത്തിനു മുന്നോടിയായി ഇന്ന് വൈകീട്ട് അഞ്ചിന് ചങ്ങരോത്ത് താഴെ നിന്ന് ആരംഭിക്കുന്ന കലവറനിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും.
ബുധനാഴ്ച കാലത്ത് ആറുമുതല്‍ സ്ഥലപുണ്യാഹത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. ആറിന് രാവിലെ അഭിഷേകം മലര്‍നിവേദ്യം,

ഉഷപൂജ, ഗണപതിഹോമം, ക്ഷാളനാദി കലശ പൂജകള്‍, അങ്കുരപൂജ, കലശാഭിഷേകപൂജ, പ്രോക്തഹോമം, ശാന്തിഹോമം, ഹോമകലശാഭിഷേകം, വൈകീട്ട് ദീപാരാധന, ഭഗവതിസേവ, കുണ്ഡശുദ്ധി, മണ്ഡപശുദ്ധി, അത്താഴപൂജ, ഏഴിന് കാലത്ത് തത്ത്വകലശപൂജ, തത്ത്വഹോമം, കുംഭേശ കര്‍ക്കരി തുടങ്ങിയ പൂജകള്‍, വൈകീട്ട് അധിവാ സഹോമം, കലശാധിവാസം, എട്ടിന് കാലത്ത് അധിവാസം വിടര്‍ത്തി പൂജ, പാണി, കലശമെഴുന്നള്ളിപ്പ്, അഭിഷേകം, അലങ്കാരപൂജ, വൈകീ ട്ട് അനുജ്ഞാപ്രാര്ഥന, കുണ്ഡമണ്ഡപശുദ്ധി, ഒന്‍പതിന് സംഹാരതത്ത്വകലശ പൂജ, വിദ്വേശ്വരകലശം, അഗ്നിജനനം, സംഹാര തത്ത്വഹോമം, അനുജ്ഞാദാനം, പാണി തുടങ്ങി വിശേഷാല്‍ പൂജകള്‍. പത്തിന് കാലത്ത് അധിവാസം വിടര്‍ത്തി പൂജ, പ്രസാദപ്രതിഷ്ഠ, പീഠപ്രതിഷ്ഠ. എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ടാകുമെന്നും നവീകരണകലശത്തില്‍ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും

ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ടി.രാഘവന്, സെക്രട്ടറി പി.കെ.രാജന്, പി.രാജീവന്, കണ്ടോത്ത് പ്രേംജിത്ത്, എ.കെ.ബാബുരാജ് എന്നി വര് പങ്കെടുത്തു.