വടകര: വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനായി രജീന്ദ്രര് സിംഗ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു പ്രഖ്യാപിച്ച പ്രീ-മെട്രിക്
സ്കോളര്‍ഷിപ്പ് 2021 ല്‍ നിര്‍ത്തലാക്കിയ നടപടി ന്യൂനപക്ഷ സമുദായത്തില്‍ പെട്ട വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചനയാണെന്നും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും കെഎടിഎഫ് വടകര വിദ്യാഭ്യാസ ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഫെബ്രുവരി എട്ടിന് വടകരയില്‍ നടക്കുന്ന റവന്യൂ ജില്ല സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാന്‍, റവന്യൂ ജില്ല ജനറല്‍ സെക്രട്ടറി എം.കെ.റഫീഖ്,
വനിത വിംഗ് ചെയര്‍പേഴ്സണ്‍ ഷറഫുന്നിസ, സി.കെ. സാജിദ്, കെ. ഫഹദ്, എം.കെ. ബഷീര്‍, ഹാരിസ് പാറക്കല്‍, പി അബ്ദുറഹിമാന്, പി.പി. കുഞ്ഞമ്മദ്, വി കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്-എം.വി.നജീബ്, ജന. സെക്രട്ടറി-വി.കെ. സുബൈര്‍, ട്രഷറര്‍-സി.കെ. സാജിദ്,
സീനിയര്‍ വൈസ് പ്രസിഡന്റ്-യു.കെ. അസീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി-ഫിയാസ് മേലടി, ഹെഡ് ക്വാട്ടേഴ്സ് സെക്രട്ടറി-അഫ്സല് വടകര,
വൈസ് പ്രസിഡന്റ്-ജാഫര്‍ ഈനോളി, കെ.കെ.സി. ഹന്‍ളലത്ത്, കെ. എം.സി. അസീസ്, യു.ടി.കെ. അബ്ദുറഹിമാന്, മുഷ്താഖ് അഹമദ്.
ജോ.സെക്രട്ടറി-ഷെഫീഖ് കൊയിലാണ്ടി, ഹാരിസ് പാറക്കല്‍, മുഹമ്മദലി ചോമ്പാല, ടി.കെ. റഫീഖ്, എ.സി.റിയാസ്, സവാദ് കായക്കൊടി.