നാദാപുരം: നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ആറാം
വാര്‍ഷിക സംഗമം ഫെബ്രുവരി ആറിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് ഡയാലിസിസ് സെന്റര്‍ പരിസരത്ത് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ നേതാക്കളും സാമൂഹ്യ ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
2019 ല്‍ തുടങ്ങിയ ഈ സെന്ററില്‍ ഇപ്പോള്‍ നാല് ഷിഫ്റ്റുകളിലായി 134 പേര്‍ക്കാണ് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ഇതിനു പുറമെ, ഇപ്പോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നില കൂടി എം.പി.അബ്ദുല്ലഹാജി സൗജന്യമായി നല്‍കുകയും
ഇവിടെ 15 മെഷീനോട് കൂടി പുതിയ ഒരു ബ്ലോക്ക് ആരംഭിക്കുകയും ചെയ്യുന്നുണ്ട്. കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയില്‍ പുതിയ ഒരു യൂണിറ്റ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ശാഖാ- പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന തികച്ചും അര്‍ഹരായ നിര്‍ധന വൃക്ക രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു എന്നതാണ് ഈ സെന്ററിന്റെ സവിശേഷത. പ്രതിവര്‍ഷം രണ്ടു കോടിയിലേറെ രൂപ ചെലവ് വരുന്ന ഈ സ്ഥാപനത്തിന് റംസാനില്‍ പഞ്ചായത്ത്- ശാഖാ ലീഗ് കമ്മിറ്റികള്‍ മുഖേനയുള്ള ധന സമാഹരണമാണ് ആശ്രയമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഡയാലിസിസ് സെന്റര്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറര്‍ അഹമ്മദ് പുന്നക്കല്‍, മണ്ഡലം ലീഗ് പ്രസിഡന്റ് മുഹമ്മദ്
ബംഗ്ലത്ത്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം പി ജാഫര്‍, മാനേജര്‍ അജ്നാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.