വടകര: ജലസേചന, റവന്യൂ വകുപ്പുകളുടെ നിരോധന ഉത്തരവ് നിലനില്‍ക്കെ നാദാപുരം പഞ്ചായത്ത് ആറാം വാര്‍ഡിലെ
നൊച്ചിക്കണ്ടി താഴെ മയ്യഴി പുഴ സ്വകാര്യ വ്യക്തി കൈയ്യേറി നികത്തിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം അലംഭാവം വെടിയണമെന്നും ഐഎന്‍എല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ മൂന്നേക്കറോളം ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്.
നാടിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്പിനാധാരമായ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഏറെ പ്രാധാന്യമുള്ള പുഴയും പുഴയോരവും നികത്തുകയും നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥലത്തില്‍ വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഐഎന്‍എല്‍ കുറ്റപ്പെടുത്തി.
പുഴയും പുഴയോരവും നികത്തുന്നത് അറിഞ്ഞ് വടകര ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, നാദാപുരം പോലീസ് സ്റ്റേഷന്, വടകര തഹസില്‍ദാര്‍, നാദാപുരം വില്ലേജ് ഓഫീസര്‍ എന്നിവരെ പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊതുജനങ്ങളും നിരന്തരം അറിയിച്ചെങ്കിലും അവര്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഐഎന്‍എല്‍ ആരോപിച്ചു. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്മാന് കൂടിയായ സ്ഥലം എംഎല്‍എ ഇ.കെ.വിജയന് സ്ഥലം സന്ദര്‍ശിച്ച് പുഴ നികത്തിയതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതിന് ശേഷം മാത്രമാണ് ആര്‍ഡിഒ സ്ഥലത്തെത്തിയത്. പുഴയും പുഴയോരവും നികത്തിയ വിഷയത്തില്‍ മാതൃകാപരമായ നടപടി കൈക്കൊള്ളുന്നതിനു പകരം ഇറിഗേഷന്‍, റവന്യൂ, എല്‍എസ്ജിഡി, പോലീസ് വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണ്.
2013ല്‍ നിയമസഭ പാസാക്കിയ കേരള ജലസേചനവും ജല സംരക്ഷണവും (ഭേദഗതി) നിയമ പ്രകാരം പുഴയുടെയും തീരങ്ങളുടെയും
ഉടമസ്ഥാവകാശം സര്‍ക്കാറിനും സംരക്ഷണ പരിപാലന ചുമതല കലകടര്‍ക്കും ജല സേചന വകുപ്പിനുമാണ്. കേരള പഞ്ചായത്ത് രാജ് ആക്ട് 1994 വകുപ്പ് 218, കേരള മുനിസിപ്പല്‍ ആക്ട് 1994 വകുപ്പ് 208 പ്രകാരം തദ്ദേശ സ്വയം ഭരണ വകുപ്പിനുണ്ടായിരുന്ന അധികാരമാണ് 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. ഈ നിയമം പ്രാബല്യത്തിലായതോടെ പുഴയോരത്ത് എന്ത് നിര്‍മാണം നടത്തണമെങ്കിലും സര്‍ക്കാര്‍ അനുമതി കൂടിയേതീരു.
കളിക്കള നിര്‍മാണമാണ് പുഴയില്‍ നടത്തുന്നതെന്ന അവകാശവാദവുമായി യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുകയാണ്.
കളിക്കള നിര്‍മ്മാണമാണ് കയ്യേറ്റക്കാരുടെ ഉദ്ദേശമെങ്കില്‍ മയ്യഴി പുഴയില്‍ യൂടേണ്‍ അടിക്കുന്ന ഭാഗത്ത് ഇത്രയും സ്ഥലം എന്തിനാണ്
കയ്യേറിയതെന്ന് കൂടി യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടു.
പുഴ കയ്യേറിയ വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം. നിയമ വിരുദ്ധ പ്രവൃത്തിക്ക് ഉപയോഗിച്ച വാഹനങ്ങളും സാധന സാമ്രഗികളും ഉപകരണങ്ങളും പിടിച്ചെടുക്കണമെന്നും ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് പുഴ പൂര്വ്വസ്ഥിയിലാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ആ തുക കുറ്റക്കാരില്‍ നിന്നും ഈടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഐഎന്‍എല്‍ നേതാക്കളായ സമദ് നരിപ്പറ്റ, ജാഫര്‍ വാണിമേല്‍, അഹമ്മദ് കോടങ്കോട് എന്നിവര്‍ വാര്‍ത്താസമ്മേള നത്തില്‍ പങ്കെടുത്തു.