തിരുവനന്തപുരം: വേനല്‍ക്കാലം തുടങ്ങാന്‍ ഒരു മാസം ശേഷിക്കെ കടുത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.
വേനല്‍ക്കാല താപനില മാര്‍ച്ചില്‍ ശരാശരി 38 ഡിഗ്രി സെല്‍ഷ്യസ് എത്താറുണ്ട്. കഴിഞ്ഞ തവണ ഏപ്രിലില്‍ 42 ഡിഗ്രി വരെ താപനില ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സ്ഥിതിയാകെ മാറി.
കണ്ണൂരില്‍ 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു.
അടുത്ത രണ്ട് ദിവസം കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ രണ്ട് ദിവസം നേരിയ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ടെങ്കിലും മഴ കുറയുന്നതോടെ വീണ്ടും താപനില ഉയരും. ഉച്ചക്ക് പുറത്തിറങ്ങാന്‍ പറ്റാത്തത്ര ചൂടിലേക്കാണ് കാര്യങ്ങള്‍. ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് നല്ലതല്ല. താപനില ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുകയാണ്. മഞ്ഞപിത്തം, പനി, ചിക്കന്‍പോക്സ്, നീര്‍ക്കെട്ട്, തളര്‍ച്ച എന്നിവ ബാധിക്കുകയാണ്. പനി ബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേര് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം 7000 പേര് പനിക്ക് ചികിത്സ തേടി. ജനുവരി 30 വരെ സംസ്ഥാനത്ത് 2,18,728 പേര് പനിയ്ക്ക് ചികിത്സ തേടി. ഈ മാസം
ചിക്കന്‍പോക്സിനായി 2534 പേര് ചികിത്സ തേടി. 737 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥീരികരിച്ചു.

കണ്ണൂരില്‍ 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു.
അടുത്ത രണ്ട് ദിവസം കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ രണ്ട് ദിവസം നേരിയ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ടെങ്കിലും മഴ കുറയുന്നതോടെ വീണ്ടും താപനില ഉയരും. ഉച്ചക്ക് പുറത്തിറങ്ങാന്‍ പറ്റാത്തത്ര ചൂടിലേക്കാണ് കാര്യങ്ങള്‍. ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് നല്ലതല്ല. താപനില ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുകയാണ്. മഞ്ഞപിത്തം, പനി, ചിക്കന്‍പോക്സ്, നീര്‍ക്കെട്ട്, തളര്‍ച്ച എന്നിവ ബാധിക്കുകയാണ്. പനി ബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേര് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം 7000 പേര് പനിക്ക് ചികിത്സ തേടി. ജനുവരി 30 വരെ സംസ്ഥാനത്ത് 2,18,728 പേര് പനിയ്ക്ക് ചികിത്സ തേടി. ഈ മാസം

രാവിലെ 11മുതൽ മൂന്നു മണിവരെ ഇടവേള നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വെയിലിലെ അൾട്രാവയലറ്റ് രശ്മികൾ കാരണം ചർമ്മത്തിന് ചുവപ്പുനിറം, ചൊറിച്ചിൽ, ഈർപ്പമില്ലായ്മ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ശക്തമായ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നവർ സൺ സ്ക്രീൻ ലോഷനും പൗഡറും ഉപയോഗിക്കുക.കുട ഉപയോഗിക്കുക. ചായ, കാപ്പി, മദ്യപാനം കുറയ്ക്കണം.ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ നിയന്ത്രിക്കണം. വീടുകളിൽ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക, രണ്ടുതവണ കുളിക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.