കുറ്റ്യാടി: അപൂര്‍വരോഗം ബാധിച്ച കായക്കൊടിയിലെ 28കാരന് അര്ജുന് തുണയേകാന്‍ നാളെ (ഞായര്‍) കുറ്റ്യാടിയില്‍
പ്രതീക്ഷയുടെ ക്യാമ്പ് നടക്കും. പാരോക്സിസ്മല്‍ നോക്റ്റേണല്‍ ഹീമോഗ്ലോബിനൂറിയ (പിഎന്‍എച്ച്) എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സക്കായി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ അഥവാ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുകയാണ് നാട്. ഈ രോഗത്തിന് ബ്ലഡ് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് മാത്രമാണ് നിര്‍ദ്ദേശിച്ചിരിക്കുന്ന ചികിത്സ.
കുറേ കാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷവും പൂര്‍ണമായും സാമ്യമുള്ള ദാതാവിനെ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് നാടൊരുമിക്കുന്നത്.
കണ്ണൂര്‍ ഗവ: എന്‍ജിനീയറിങ് കോളജിലെയും കോഴിക്കോട് എന്‍ഐടിയിലെയും പൂര്‍വ വിദ്യാര്‍ഥിയായ അര്ജുന് കായക്കൊടി കരണ്ടോട് ഗവ. എല്‍പി സ്കൂള്‍ അധ്യാപിക ബിന്ദുവിന്റെയും പരേതനായ അഡ്വ. മോഹന്‍ദാസിന്റെയും മകനാണ്. എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന അര്ജുന് സഹോദരിയുടെ പകുതി സാമ്യമായ മൂലകോശങ്ങള്‍ ഉപയോഗിച്ച് ചികിത്സ
നടത്തിയെങ്കിലും ട്രാന്‍സ്പ്ലാന്റ് പരാജയപ്പെട്ടു. അതിനാല്‍ എത്രയും പെട്ടെന്ന് മറ്റൊരു പൂര്ണസാമ്യം കണ്ടെത്തിയാല്‍ മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് നാളെ കുറ്റ്യാടിയില്‍ ഡോണര്‍ രജിസ്ട്രേഷന് ക്യാമ്പ് നടക്കുന്നത്.
രക്തമൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് ദാതാവായി ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാം. രക്തമൂലകോശ ദാനം എങ്ങനെ എന്നു മനസ്സിലാക്കിയതിനു ശേഷം സന്നദ്ധരായവര്‍ക്ക് വിവരങ്ങള്‍ പൂരിപ്പിച്ച് അണുവിമുക്തമാക്കിയ പഞ്ഞി ഉള്‍ക്കവിളില്‍ ഉരസി സാമ്പിള്‍ നല്കി ദാതാവായി രജിസ്റ്റര്‍ ചെയ്യുകയാണ് രീതി. എച്ച്എല്‍എ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് ലഭിക്കുന്നതിന് 45-60 ദിവസങ്ങള്‍ വേണം.
സാമ്യമുള്ള ദാതാവിന്റെ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം മൂലകോശങ്ങള്‍ രക്തത്തിലേക്ക് വരുന്നതിനായി അഞ്ചു ദിവസം
ഓരോ ജിസിഎസ്എഫ് ഇഞ്ചക്ഷന് നല്കുന്നു. (ഇതിനു ആശുപത്രി വാസം ആവശ്യമില്ല, ദാതാവിന്റെ ദിനചര്യ തടസപ്പെടാതെ, ഇന്‍സുലിന്‍ ഇന്ജക്ഷന് പോലെ ദാതാവിന് സ്വയം എടുക്കാനും കഴിയുന്നതാണ്). അഞ്ചാം നാള് രക്തത്തിലൂടെ മൂലകോശങ്ങളെ മാത്രം വേര്‍തിരിച്ചു ദാനം ചെയ്യാം. ദാതാവിന് അപ്പോള്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ശേഖരിച്ച രക്തമൂലകോശങ്ങള്‍ രോഗിയുള്ള ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു.
ക്യാമ്പില്‍ അല്പനേരം ചിലവഴിച്ചാല്‍ നിങ്ങള്‍ക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്യാം. കുറച്ചു മണിക്കൂറുകള്‍ ചിലവഴിച്ചാല്‍ രക്തമൂലകോശം ദാനം നല്കി ഒരു ജീവന് രക്ഷിക്കാമെന്ന് സംഘാടകര്‍ ഓര്‍മിപ്പിക്കുന്നു. നേരിട്ട് ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഡോണര്‍ രജിസ്ട്രേഷന് കിറ്റ് പോസ്റ്റല്‍ ആയി ലഭ്യമാക്കും. ഇതിനായി ഇതിനോടൊപ്പമുള്ള ലിങ്ക് ഉപയോഗിക്കാം.