വടകര: ആകാശത്തെ വിസ്മയക്കാഴ്ചയായ നിരവധി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമം കാണാന്‍ വടകരയില്‍ അവസരമൊരുങ്ങുന്നു. ഗവ.സംസ്‌കൃതം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വടകര നഗരസഭ ബഹിരാകാശ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് അത്യാധുനിക ടെലസ്‌കോപ്പ് ഉപയോഗിച്ചുള്ള വാനനിരീക്ഷണം. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ തുടങ്ങിയ ഗ്രഹങ്ങളുടെ അപൂര്‍വ സംഗമമാണ് ആകാശത്ത്. 2025 ജനുവരിയിലും ഫെബ്രുവരിയുടെ തുടക്കത്തിലുമാണ് ഈ അപൂര്‍വ സംഗമം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഈ വിസ്മയ കാഴ്ച കാണാം. ഫെബ്രുവരി 4,5 തീയതികളില്‍ വൈകുന്നേരം 4 മണി മുതല്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് സംസ്‌കൃതം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അവസരം. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സ്‌കൂളുമായി ബന്ധപ്പെടുക. ഫോണ്‍: 9447516750, 9495858393, 9447060403, 9446258239