വടകര: പ്രശസ്ത സ്പാനിഷ് ചലച്ചിത്രകാരന് പെഡ്രോ അല്‍മദോവാറിന്റെ ഏറ്റവും പുതിയ
ചിത്രം ‘ദ റൂം നെക്സ്റ്റ് ഡോര്‍’ മലയാളം സബ്ടൈറ്റിലുകളോടെ മുവിലവേഴ്സ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ചര്‍ച്ചാവിഷയമായതും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയതുമായ ചിത്രം ഫെബ്രുവരി രണ്ടാം തിയതി ഞായറാഴ്ച 5 മണിക്ക് കോണ്‍വെന്റ് റോഡിലുള്ള ജയ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.