മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (ആണ്, പെണ്) ഫെബ്രുവരി 1, 2 തിയ്യതികളില്‍ വടകര മേപ്പയില്‍ ഐപിഎം അക്കാദമിയില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 46 ടീമുകള്‍ മാറ്റുരക്കും. ഇതില്‍ 16 ടീമുകള്‍ വനിതകളുടേത്.
ഒന്നാം ദിവസം ആണ്‍കുട്ടികളുടെ മത്സരവും രണ്ടാം ദിവസം ഇരു വിഭാഗത്തിന്റെ മത്സരവും നടക്കും. ഈ മത്സരത്തില്‍ നിന്നാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഡിവൈഎസ്പി ആര്.ഹരിപ്രസാദ് നിര്‍വ്വഹിക്കും. ടീമുകള്‍ കാലത്ത് എട്ട് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാളിബോള് ടെക്നിക്കല്‍ കമ്മറ്റി ചെയര്മാന് വി.വിദ്യസാഗര്‍, കണ്‍വീനര്‍ കെ.പ്രദീപന്, വി.കെപ്രേമന്‍, കെ.നസീര്‍ എന്നിവര്‍ പങ്കെടുത്തു.