വടകര: ജില്ലയില്‍ തരിശിട്ടിരിക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ
ആവശ്യപ്പെട്ടു. ജില്ലയില്‍ 165 പാടശേഖരങ്ങളിലായി 2600 ഹെക്ടര്‍ പാടശേഖരങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇത് കൃഷിയോഗ്യമാക്കിയാല്‍ അതില്‍നിന്ന് 14 കോടി 40 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇതുകൂടാതെ ഹെക്ടര്‍ ഒന്നിന് 250 കെട്ട് വൈക്കോല്‍ ലഭിക്കും ഒരു കെട്ട് വൈക്കോലിന്റെ വില 45 രൂപയാണ്. കൂടാതെ ഒരു ഹെക്ടറില്‍ 20 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല കൃഷി നടക്കുന്ന സമയം അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം പാടശേഖരത്തില്‍ കെട്ടിക്കിടക്കും. ഇങ്ങനെ കെട്ടിനിര്ത്തപ്പെടുമ്പോള് ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജിങ്ങില്‍ വലിയ വര്‍ധനവുമുണ്ടാകും.
ബഹുമുഖമായ നേട്ടം തരിശുനിലം കൃഷിയോഗ്യമാക്കുന്നതിലൂടെ കൈവരിക്കാനാവുമെന്നിരിക്കെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ആവശ്യമായ കര്‍മപദ്ധതികള്‍ രൂപീകരിക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെടുന്നത്. നേരത്തെ മുതല്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഒന്നിച്ചും വര്‍ഗബഹുജനസംഘടനകള്‍ വഴിയും പരിശ്രമം ഉണ്ടായെങ്കിലും തുടര്‍
പ്രവര്‍ത്തനം ഇല്ലാത്തതിനാല്‍ ഫലം കണ്ടില്ലെന്നാണ് പ്രമേയം പറയുന്നത്. പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമോയെന്ന് നോക്കാവുന്നതാണ്.
തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങള്‍ കൃഷി യോഗ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി പങ്കാളികളാക്കി കര്‍മപദ്ധതി തയ്യാറാക്കാന്‍ ബന്ധപ്പെട്ടവരോട് സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളില്‍പ്പെടുന്ന വെളിയണ്ണൂര്‍ ചലി (250 ഹെക്ടര്‍) കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ ബൃഹത്തായ പുതിയ പദ്ധതി നടപ്പിലാക്കിവരികയാണ്. ആവളപാണ്ടി, കുരുവോട്ചിറ മേഖലകളില്‍ ആയിരങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി കൃഷിയോഗ്യമാക്കിയ കാര്യം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.