ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ മത സ്പർധയുണ്ടാക്കുന്ന പ്രചരണം നടത്തിയ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. ചിയ്യൂർ മാതൃക എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സാമുദായിക സംഘർഷത്തിനിടയാക്കുന്ന പ്രചരണം നടത്തിയത്.
പിന്നീട് ഇതിൻ്റെ സ്ക്രീൻ ഷോട്ടും ശബ്ദ സന്ദേശവും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാദാപുരം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പുഴ കയ്യേറി കളിസ്ഥലം നിർമിക്കുന്നതിനെ എതിർക്കുന്നത് ഒരു മതവിഭാഗത്തിലെ കുട്ടികൾ കളിക്കുന്നതിനാലാണ് എന്നാണ് പ്രചരണം നടത്തിയത്.
കളിസ്ഥലം നിർമാണത്തിന് എതിര് നിൽക്കുന്നവർക്കെതിരെ പ്രതികരിക്കണം എന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി.