
ജനുവരി അവസാനമെത്തുമ്പോഴേക്കും പാലക്കാട് ജില്ലയില്‍ കനത്ത ചൂട് അനുഭവപ്പെടുകയാണ്. 36 ഡിഗ്രി സെല്‍ഷ്യസാണ് ഇതുവരെയുള്ള ഉയര്‍ന്ന താപനില. രാവിലെ നേരിയ മഞ്ഞും തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും ഉച്ചയിലേക്ക് കടക്കുന്നതോടെ ചൂട് കനക്കുന്ന സ്ഥിതിയാണ്. സാധാരണയില്‍നിന്ന് രണ്ട് ഡിഗ്രി വരെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ രേഖപ്പെടുത്തുന്ന ചൂടിനെക്കാള്‍ കൂടുതലായാണ് അനുഭവപ്പെടുന്നത്.
പൊതുവേ വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന ജില്ലയാണ് പാലക്കാട്. ജനുവരി അവസാനം തന്നെ താപനില വര്‍ധിച്ചു തുടങ്ങിയതോടെ വരും മാസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം 42.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ജില്ലയിലെ ഉയര്‍ന്ന താപനില.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.