ഗാസ: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസം ബ്രിഗേഡിന്റെ തലവന്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്
ഹമാസ്. ദെയ്ഫിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഹമാസ് സ്ഥിരീകരിച്ചിരുന്നില്ല.
ജൂലൈ 13 ന് ഖാന് യൂനുസിലുണ്ടായ ആക്രമണത്തില്‍ ദയ്ഫിനെ വധിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നത്. നിരവധി തവണ ദയ്ഫിനെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിട്ടുണ്ട്. ഒരു വധശ്രമത്തില്‍ കണ്ണ് നഷ്ടപ്പെടുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. 2014 ഓഗസ്റ്റില്‍ ദയിഫിന്റെ ഭാര്യയേയും ഏഴു മാസം പ്രായമുള്ള മകനെയും ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുഹമ്മദ് ദയ്ഫ് ആണെന്നാണ് ഇസ്രായേല്‍ ആരോപണം.
1965ല്‍ ഖാന് യൂനുസിലെ അഭയാര്‍ഥി ക്യാമ്പിലാണ് മുഹമ്മദ് മസ്രി എന്ന മുഹമ്മദ് ദയ്ഫിന്റെ ജനനം. ഗാസ ഇസ്ലാമിക് സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം നേടി. 1987ല്‍ ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഹമാസില്‍ ചേര്‍ന്നു. പിന്നീടാണ് മുഹമ്മദ് ദയ്ഫ് എന്ന പേര് സ്വീകരിച്ചത്. 1989ല്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. 16 മാസം തടവില്‍ കഴിഞ്ഞു. അല്‍ ഖസം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളാണ്. 2002ല്‍ ഖസം ബ്രിഗേഡിന്റെ തലപ്പത്തെത്തി. ഹമാസിന്റെ തുരങ്കങ്ങളുടെ ശൃംഖല വികസിപ്പിച്ചത് ദയ്ഫ് ആണെന്നാണ് കരുതപ്പെടുന്നത്.