മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് രാജ്യവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി നാദാപുരം മണ്ഡലം കമ്മിറ്റി വളയത്ത് രക്തസാക്ഷ്യം പരിപാടി നടത്തി.
എഐവൈഎഫ് സംസ്ഥാന എക്സി: അംഗം ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശ്വിൻ മനോജ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി കണ്ണൂർ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി
എം.ടി ബാലൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, എഐഎസ്എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, വി.പി ശശിധരൻ, കെ.പി രജീഷ്, രാംജിത്ത് കല്ലിൽ എന്നിവർ പ്രസംഗിച്ചു.