നാളെ (വെള്ളി) വടകരയിൽ ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ നാളെ പകൽ 12 മുതൽ പൂളാടിക്കുന്ന് വഴി-അത്തോളി ഉള്യേരി – പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്കും കോരപ്പുഴ വഴി വരുന്ന വലിയ വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നു പേരാമ്പ്ര-നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്കും കണ്ണൂർ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടി -നാദാപുരം- പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്കും പോകേണ്ടതാണ്.
നാദാപുരം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചോറോട് ഓവർ ബ്രിഡ്ജ് വരെയും ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേപ്പയിൽ വരെയും പയ്യോളി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പാലയാട് നട വരെയും വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ അറക്കിലാട് റോഡ് ജംഗ്ഷൻ വരെയും എത്തി യാത്ര അവസാനിപ്പിക്കേണ്ടതാണെന്ന് റൂറൽ എസ്പി കെ.ഇ.ബൈജു അറിയിച്ചു.