വാണിമേല്‍: ഭൂമിവാതുക്കല്‍-പാക്കോയി-നരിപ്പറ്റ റോഡ് ഗതാഗത യോഗ്യമാക്കുക എന്ന്
ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കരാറുകാരന്റെ അനാസ്ഥമൂലമാണ് പണി നടക്കാത്തത്. യൂത്ത് ലീഗ് മാമ്പിലാക്കൂല്‍ ശാഖ പാക്കോയി റോഡില്‍ സംഘടിപ്പിച്ച സൂചന സമരം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അഷറഫ് കോറ്റാല ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി കെ.പി.അഷ്കര്‍ അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് പി.പി.ഫാന്സീര് സ്വാഗതം പറഞ്ഞു.