വടകര: അധികാരത്തിനെതിരെയുള്ള വിമതശബ്ദം ഉച്ചത്തില്‍ മുഴക്കിയ
പ്രഭാഷകനായിരുന്നു ഡോക്ടര്‍ സുകുമാര്‍ അഴീക്കോടെന്ന് വടകര സാഹിത്യവേദി അനുസ്മരിച്ചു. കളിക്കളം ഹാളില്‍ സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ പരിപാടിയില്‍ ഡോ.എ.കെ രാജന് സ്മൃതിപ്രഭാഷണം നടത്തി.
കവി വീരാന്‍കുട്ടി അധ്യക്ഷനായി. പുറന്തോടത്ത് ഗംഗാധരന്, പി.പി ദാമോദരന്‍, പി.പി രാജന്, ടി.കെ വിജയരാഘവന്, ടി.ജി മയ്യന്നൂര്‍, ജയശ്രീ വിജയരാഘവന്, വിജയന് മടപ്പള്ളി, ടി. സതീഷ് ബാബു, കെ.സി വിജയരാഘവന്, വി.പി രമേശന്, ബാബു കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു.