പൊലീസ് പിഴ ചുമത്തി. തൊട്ടിൽപാലം – വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന
കെ എൽ O8 ബി കെ O100 നമ്പർ അക്ട്രോസ് സ്വകാര്യ ബസ്സിനാണ് നാദാപുരം പൊലീസ് 7500 രൂപ പിഴ ഈടാക്കിയത്.
പെർമ്മിറ്റ് ലംഘനത്തിനാണ് . തൊട്ടിൽ പാലത്ത് നിന്ന് വടകരയ്ക്ക് സർവീസ് നടത്തുന്നതിനിടെ കല്ലാച്ചിയിൽ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ വെ ള്ളിയാഴ്ച്ച രാത്രിയിൽ കല്ലാച്ചി സ്റ്റോപ്പിൽ എത്തിയ ഉടനെ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
റോഡിൽ തിരക്കുള്ളതിനാൽ ട്രിപ്പ് കട്ട് ചെയ്യുകയാണെന്നാണ് ബസ് ജീവനക്കാർ യാത്രക്കാരോട് പറയുകയായിരുന്നു. ഇതിനിടെ കണ്ടക്ടർ വടകരയ്ക്കുള്ള ബോർഡ് എടുത്ത് മാറ്റുകയായിരുന്നു. തുടർന്ന് ക്ഷുഭിതരായ യാത്രക്കാർ ബസ്സിൽ നിന്നിറങ്ങാൻ തയ്യാറായില്ല.
ഇതോടെ സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചിരുന്ന നാദാപുരം പൊലീസ് സ്ഥലത്തെത്തി യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്ത് നാദാപുരം സ്റ്റേഷനിലേക്ക് മാറ്റുകയും പിഴ ഈടാക്കി വിട്ടയക്കുകയുമായിരുന്നു.