കക്കട്ടില്‍: പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് റേഷന്‍ ഷാപ്പുകള്‍ നോക്കുകുത്തിയാക്കാനുള്ള സര്‍ക്കാര്‍ ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കക്കട്ടില്‍ റേഷന്‍ ഷാപ്പിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. ജമാല്‍ മൊകേരി, വി.പി. മൂസ, പി പി അശോകന്, കെ.കെ.രാജന്, വനജ ഒടി.വി.രാഹുല്‍, കുനിയില്‍ അനന്തന്, എ. ഗോപിദാസ്, ഒ.പി.അഷറഫ്, ബീന എലിയാറ, അരുണ്‍ മൂയയോട്ട്, ബഷീര്‍ മൊകേരി, സി.കെ കുഞ്ഞബ്ദുള്ള ഹാജി പ്രസംഗിച്ചു. മുരളി കുളങ്ങരത്ത്, എന്‍.പി. ജിതേഷ്, വി.കെ. മമ്മു, സി.ഗംഗാധരന്, ഇ ലാലു, ജി.പി. ഉസ്മാന് എന്നിവര്‍ നേതൃത്വം നല്കി.