പഞ്ചായത്തിന്റെ അനുമതിയോടെ സ്വകാര്യ വ്യക്തികള്‍ നടത്തിയ കയ്യേറ്റത്തിനെതിരെ കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികള്‍ പുഴ സംരക്ഷണ വലയം തീര്‍ത്തു. സൃഷ്ടിച്ചു. കെഎസ്കെടിയു ജില്ല സെക്രട്ടറി കെ.കെ ദിനേശന് ഉദ്ഘാടനം ചെയ്തു.
സി.എച്ച് മോഹനന് അധ്യക്ഷനായി. സിപിഎം ജില്ല കമ്മിറ്റി പി.പി ചാത്തു, ഏരിയ സെക്രട്ടറി എ. മോഹന്‍ ദാസ്, ടി. പ്രദീപ് കുമാര്‍, കെ.പി കുമാരന്, കെ. ശ്യാമള, ടി. ബാബു എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.കെ ദിനേശന് പുറമേരി സ്വാഗതം പറഞ്ഞു.
പുഴ കയ്യേറിയ ഭാഗത്തെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്നും പുഴയെ പൂര്‍വ്വസ്ഥിതിയിലാക്കുന്നത് വരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും കര്‍ഷക തൊഴിലാളി യൂണിയന് പ്രഖ്യാപിച്ചു.