ഓർക്കാട്ടേരി സൗത്ത് (പതിനാലാം വാർഡ്) ടൗൺ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ചെയ്തു. 25 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമാണ് കിണറും ടാങ്കും നിർമ്മിച്ചത്. ഓർക്കാട്ടേരിയിലെ പ്രമുഖവ്യവസായി പി.പി അന്ത്രു ഹാജി സൗജന്യമായി നൽകിയ 5 സെൻറ് സ്ഥലത്താണ് ഇത് യാഥാർഥ്യമാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പ്രസീത, മെമ്പർമാരായ ടി.എൻ റഫീക്ക്, കെ.പി സിന്ധു, അസിസ്റ്റൻറ് സെക്രട്ടറി കെ.ബാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ ഇസ്മായിൽ, എം.കെ വിനോദൻ, രാജഗോപാലൻ രയരോത്ത്, ഒ.മഹേഷ് കുമാർ, എം.എൻ രവീന്ദ്രൻ, ആർ.കെ ഗംഗാധരൻ, ടി.കെ വാസു, ടി.എൻ. കെ ശശീന്ദ്രൻ, മൊയ്തു പുതിയോട്ടും കുനി, ടി.എൻ. കെ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.